വെടിയേറ്റ് വീഴുന്നവരെ നോക്കി ഭ്രാന്തനെപ്പോലെ ആര്‍ത്തുചിരിക്കുകയായിരുന്നു ഒമര്‍; അമേരിക്കയിലെ വെടിവെപ്പില്‍ നിന്നും രക്ഷപ്പെട്ടവര്‍

വാഷിങ്ടന്‍: അമേരിക്കയിലെ ഒര്‍ലാന്‍ഡോയില്‍ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ കൂട്ടക്കൊല നടത്തിയ ഒമര്‍ മതീന്‍ ആക്രമണം നടത്തുന്ന സമയത്ത് സന്തോഷവാനായിരുന്നുവെന്ന് രക്ഷപെട്ടവര്‍ പറയുന്നു.വെടിയേറ്റ് വീഴുന്നവരെ നോക്കി ഒരു ഭ്രാന്തനെപ്പോലെ ആര്‍ത്തുചിരിക്കുകയായിരുന്നു ഒമര്‍. തുടരെത്തുടരെ ഓരോരുത്തരെയും വെടിവച്ചു വീഴ്ത്തി. 30 പേരോടൊപ്പം ശുചിമുറിയിലായിരുന്നു ഒമര്‍ ഉണ്ടായിരുന്നത്. അവരെയെല്ലാം അവന്‍ കൊലപ്പെടുത്തിയെന്നും ആക്രമണത്തില്‍നിന്നും രക്ഷപെട്ടവര്‍ പറഞ്ഞു.

നിറഞ്ഞ ചിരിയോടെ തോക്കെടുത്ത് ശുചിമുറിയിലെ വാതിലിനടിയിലൂടെയും മുകളിലൂടെയും ഒമര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അല്‍പസമയത്തിനകം അവിടെനിന്നും രക്തം ഒഴുകിയിറങ്ങാന്‍ ആരംഭിച്ചു. ഇതെല്ലാം കണ്ടിട്ടും ഒരു തമാശ ആസ്വദിക്കുന്നതുപോലെയായിരുന്നു ഒമറിന്റെ പ്രതികരണമെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

© 2025 Live Kerala News. All Rights Reserved.