പരഗ്വയെ കൊമ്പുകുത്തിച്ച് യുഎസ്എ ക്വാര്‍ട്ടറില്‍; 27ാം മിനിറ്റില്‍ ക്ലിന്റ ഡെംസി നേടിയ ഏകപക്ഷീയമായ ഗോളിലാണ് വിജയം

ഫിലാഡല്‍ഫിയ: കോപ അമേരിക്ക ഫുട്ബാളില്‍ പരഗ്വേയെ ്‌കൊമ്പുകുത്തിച്ച് യു.എസ്.എ ക്വാര്‍ട്ടറിലേക്ക് കടന്നു. 27ാം മിനിറ്റില്‍ ക്ലിന്റ ഡെംസി നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് യു.എസ്.എ വിജയം എത്തിപ്പിടിച്ചത്. യു.എസ്.എ ക്വാര്‍ട്ടര്‍ ഫൈനലില്‍ കയറിയപ്പോള്‍ പരഗ്വേ പുറത്തായി. ്യാസി സാര്‍ഡെസിന്റെ ക്രോസ് പാസില്‍ നിന്നാണ് ക്ലിന്റ് ഡെംസി തകര്‍പ്പന്‍ ഗോള്‍ നേടിയത്. ഇതിന് പിന്നാലെ രണ്ട് മഞ്ഞ കാര്‍ഡ് കണ്ട യു.എസ്.എയുടെ ദെയാന്ദ്രെ യെഡ്ലിന്‍ ചുവപ്പ് കാര്‍ഡ് (48ാം മിനിട്ട്) കണ്ട് പുറത്തായത് ടീമിന് വലിയ തിരിച്ചടിയായി. തുടര്‍ന്ന് പത്ത് പേരുമായാണ് യു.എസ്.എ മത്സരം പൂര്‍ത്തിയാക്കിയത്. ഗ്രൂപ്പ് എയില്‍ ആതിഥേയരായ യു.എസ്.എ ആദ്യ മത്സരത്തില്‍ കൊളംബിയയോട് തോറ്റിരുന്നു. രണ്ടാം മത്സരത്തില്‍ കോസ്റ്ററിക്കയെയും പാരഗ്വായെയും പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ കോസ്റ്ററിക്ക-പരഗ്വേ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ കൊളംബിയയോട് പരഗ്വേ തോല്‍ക്കുകയും ചെയ്തു. ഇതാണ് പരഗ്വയ്ക്ക് പുറത്തേക്കുള്ള വഴിതുറന്നത്.

© 2025 Live Kerala News. All Rights Reserved.