കോട്ടയം: മുന്‍ കോട്ടയം അസിസ്റ്റന്റ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ വെള്ളിത്തിരയില്‍ ഒരു കൈനോക്കാനിറങ്ങുകയാണ്. മാധ്യമ പ്രവര്‍ത്തകനായ ബെന്നി ആശംസ സംവിധാനം ചെയ്യുന്ന ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ് എന്ന ചിത്രത്തിലാണ് ദിവ്യ എസ് അയ്യര്‍ കന്യാസ്ത്രീയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ട് കോട്ടയത്ത് നടന്നു. തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന ദിവ്യയുടെ ഗാനം ഹിറ്റായിരുന്നു. രചനയും ആലാപനവും നിര്‍വഹിച്ചത് ദിവ്യതന്നെയായിരുന്നു. യുവ സംഗീതഞ്ജന്‍ ജയദേവാണ് ഈണം പകര്‍ന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിനു വേണ്ടി കോട്ടയം ജില്ലാ ഭാരണകൂടമാണ് ഗാനം നിര്‍മിച്ചത്. പാട്ടും നൃത്തവുമെല്ലാം വശമുള്ള സുന്ദരിയായ ഈ ഐഎഎസുകാരി സിനിമയിലും.