ഐഎസ് ഭീകരര്‍ വധിക്കാന്‍ ലക്ഷ്യമിടുന്ന 8000 പേരുടെ ഹിറ്റ്‌ലിസ്റ്റ് പുറത്തുവിട്ടു; പട്ടികയില്‍ കൂടുതല്‍ യുഎസ് പൗരന്മാര്‍;പിന്തുടര്‍ന്ന് കൊലപ്പെടുത്തുമെന്ന് ആഹ്വാനം

ലണ്ടന്‍: ഐഎസ് ഭീകരര്‍ വധിക്കാന്‍ ലക്ഷ്യമിടുന്ന 8000 പേരുടെ വിവരങ്ങളുള്ള ഹിറ്റ്‌ലിസ്റ്റ് പുറത്തുവിട്ടു. ഐഎസ് അനുകൂല ഹാക്കര്‍ സംഘടനയായ യുണൈറ്റഡ് സൈബര്‍ കലിഫേറ്റ് ആണ് പട്ടികയിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. പട്ടികയില്‍ ഭൂരിഭാഗവും യുഎസ് പൗരന്മാരാണ് ഉള്ളത്. ഇവരെക്കൂടാതെ, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലെ നിരവധി ആളുകളും പട്ടികയിലുണ്ട്.

ഈ പട്ടികയിലുള്ളവരെ പിന്തുടര്‍ന്ന് മുസ്‌ലിങ്ങള്‍ക്കുവേണ്ടി കൊലപ്പെടുത്തണമെന്ന് സംഘടനയെ പിന്തുണയ്ക്കുന്നവരോട് യുസിസി ആവശ്യപ്പെടുന്നുണ്ട്. ഇതിനൊപ്പം അറബിയിലും ഇംഗ്ലീഷിലും സന്ദേശമുണ്ട്. അതേസമയം, എന്തുകൊണ്ടാണ് പട്ടികയില്‍ ഉള്ളവരെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. പട്ടികയിലുള്ള മിക്കവരും സര്‍ക്കാരിലോ സൈന്യത്തിലോ സേവനം ചെയ്യുന്നവരോ പ്രശസ്തരോ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

© 2025 Live Kerala News. All Rights Reserved.