നാല് ക്യാമറകളുള്ള ഫോണ്‍; ലെനോവോ ഫാബ് 2 പ്രോ പുറത്തിറക്കി

ഗൂഗിളുമായി കൈകോര്‍ത്ത് ലെനോവോ പുതിയ മോഡല്‍ ഫോണായ ലെനോവോ ഫാബ് 2 പ്രോ പുറത്തിറക്കി. ഈ ഫോണിന്റെ ഏറ്റവും വലിയ സവിശേഷത നാല് ക്യാമറകള്‍ സെറ്റ് ചെയ്തിട്ടുണ്ട് എന്നതാണ്. ക്യാമറ, സെന്‍സര്‍ സംവിധാനങ്ങളില്‍ മെച്ചപ്പെട്ട വ്യത്യാസങ്ങള്‍ കൊണ്ടുവരാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. 6.4 ഇഞ്ച് ക്യുഎച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഉള്ളത്. നാല് ക്യാമറകള്‍ ഫോണില്‍ സെറ്റ് ചെയ്തിട്ടുണ്ട്. മുന്‍വശത്തെ ക്യാമറ 8 മെഗാപിക്‌സലും പിന്‍വശത്തെ 16 മെഗാപിക്‌സല്‍ ആര്‍ജിബി ക്യാമറയും ആണ്. ഇത് കൂടാതെ ഡെപ്ത് സെന്‍സിങ് ഇന്‍ഫ്രാറെഡ് ക്യാമറയും മോഷന്‍ ട്രാക്കിങ് ക്യാമറയുമാണ് ഉള്ളത്. ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 652 എസ്.ഒ.സിയാണ് അവതരിപ്പിക്കുന്നത്. 4 ജിബിയാണ് റാം. 4050 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. 15 മണിക്കൂര്‍ ബാറ്ററിലൈഫാണ് പറയുന്നത്. പ്രത്യേക ടാംഗോ ആപ്പും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബറോടെ ആഗോളതലത്തില്‍ ഫോണ്‍ ലഭ്യമാക്കുമെന്ന് ചെയര്‍മാനും സി.ഇ.ഒയുമായ യാങ് യുങ് കിങ് പറഞ്ഞു. 33,500 രൂപയാണ് ഫോണിന്റെ വില. ഓഗസ്‌റ്റോടെ തന്നെ ഓണ്‍ലൈന്‍സ്റ്റോറുകളില്‍ ഫോണ്‍ എത്തും.

© 2025 Live Kerala News. All Rights Reserved.