ലാവലിന്‍ കേസില്‍ സ്വകാര്യ റിവിഷന്‍ ഹര്‍ജികള്‍ തള്ളി; റിവിഷന്‍ ഹര്‍ജി നല്‍കാന്‍ അര്‍ഹത സിബിഐയ്ക്ക് മാത്രമെന്ന് ഹൈക്കോടതി

കൊച്ചി: എസ്എന്‍സി ലാവലിന്‍ കേസില്‍ കാര്യ റിവിഷന്‍ ഹര്‍ജി നല്‍കാനുള്ള അവകാശം സിബിഐ മാത്രമാണെന്ന് ഹൈക്കോടതി. ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇങ്ങനെ പറഞ്ഞത്. റിവിഷന്‍ ഹര്‍ജി നല്‍കാന്‍ കോടതി 2 മാസം സാവകാശം നല്‍കി. മറ്റ് റിവിഷന്‍ ഹര്‍ജികള്‍ അനുവദിക്കരുതെന്ന് സിബിഐ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനുണ്ടെന്നും റിവിഷന്‍ ഹര്‍ജി അനുവദിക്കണമെന്നും കെ.എം.ഷാജഹാന്‍ ആവശ്യപ്പെട്ടിരുന്നു. അഡ്വ.എം.കെ ദാമോദരനാണ് പിണറായി വിജയന് വേണ്ടി കോടതിയില്‍ ഹാജരായത്.

© 2025 Live Kerala News. All Rights Reserved.