മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടി; വിദ്യാര്‍ഥികള്‍ക്ക് താല്‍ക്കാലിക പഠനം കളക്ട്രേറ്റില്‍ ഒരുക്കും

കോഴിക്കോട്: കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മലാപ്പറമ്പ് എയുപി സ്‌കൂള്‍ എഇഒ കെ എസ് കുസുമത്തിന്റെ നേതൃത്വത്തില്‍ അടച്ചുപൂട്ടി. അതേസമയം സ്‌കൂള്‍ അടച്ചുപൂട്ടിയതിനെതുടര്‍ന്ന് പെരുവഴിയിലാകുന്ന വിദ്യാര്‍ഥികള്‍ക്ക് താല്‍ക്കാലിക പഠനത്തിന് കോഴിക്കോട് കളക്ട്രേറ്റില്‍ സംവിധാനമൊരുക്കി. ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് ഇടപെട്ടാണ് കുട്ടികള്‍ക്ക് താല്‍ക്കാലിക പഠനത്തില്‍ കളക്ട്രേറ്റില്‍ സംവിധാനമൊരുക്കിയത്. എന്നാല്‍ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സ്‌കൂളിലെ പ്രശ്‌നങ്ങള്‍ താല്‍ക്കാലികംമാത്രമാണെന്ന ആശ്വാസത്തിലാണ് രക്ഷിതാക്കളും നാട്ടുകാരും. അതേസമയം കോടതി വിധി സ്‌കൂള്‍ മാനേജര്‍ സ്വാഗതം ചെയ്തിരിക്കുകയാണ്.
്‌

© 2025 Live Kerala News. All Rights Reserved.