40 ലക്ഷത്തോളം പേര്‍ക്ക് കാന്‍സര്‍ ബാധിതര്‍; ഒരു കുടുംബത്തിന് ഡോക്ടറെ നിയമിക്കുന്നു; പരീക്ഷണവുമായി ചൈന

ബെയ്ജിങ്: കാന്‍സറും അമിതവണ്ണവും 140 കോടി വരുന്ന ചൈനീസ് ജനതയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ടു.കഴിഞ്ഞവര്‍ഷം 40 ലക്ഷത്തോളം പേരെയാണ് കാന്‍സര്‍ ബാധിച്ചത്. കാന്‍സര്‍ ബാധിച്ച് 30 ലക്ഷത്തോളം പേര്‍ മരിച്ചു. ഈ സാഹചര്യത്തിലാണ് ഓരോ വീടിനും കുടുംബ ഡോക്ടറെ നിയമിക്കാന്‍ ചൈന ഒരുങ്ങുന്നു. ഈ വര്‍ഷം 200 നഗരങ്ങളെ ഉള്‍പ്പെടുത്തുന്ന പദ്ധതി 2020ഓടെ വിപുലപ്പെടുത്തും.

പ്രദേശത്തെ ആശുപത്രികളിലും ക്ലിനിക്കുകളിലും നിന്നാണ് ഡോക്ടര്‍മാരെ ഏര്‍പ്പെടുത്തുക. ചൈനയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ കുറവാണ്. അതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ രോഗികളുടെ തിരക്ക് കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ചൈനയിലെ 1000 പേര്‍ക്ക് 10 ഡോക്ടര്‍മാരെ ഉള്ളൂ.

© 2025 Live Kerala News. All Rights Reserved.