ഹൈദരാബാദ്:മലയാളികളുടെ മനസില്‍ നാഗവല്ലിയെന്ന് കേട്ടാല്‍ ആദ്യ വരിക മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ ശേഭന അഭിനയിച്ച കഥാപാത്രമാണ്. എന്നാല്‍ അനുപമ പരമേശ്വരന്‍ അഭിനയിക്കുന്നത് തെലുങ്കില്‍ അ ആ എന്ന ചിത്രത്തില്‍ നാഗവല്ലിയെന്ന കഥാപാത്രമാണ്. പ്രേമം എന്നചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടനടിയായി അനുപമ മാറിയത്. റൊമാന്റിക് കോമഡിയായ ചിത്രത്തില്‍ സാമന്തയാണ് നായിക. ചിത്രം തെലുങ്കിലും വിദേശരാജ്യങ്ങളിലും വന്‍ കളക്ഷനാണ് ഇതിനകം നേടിയത്. ചിത്രത്തിലെ അനുപമയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ജയിംസ് ആന്‍ഡ് ആലിസ് എന്ന ചിത്രത്തിലാണ് അനുപമ മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്.