ബംഗ്ലാദേശില്‍ ഹിന്ദു സന്ന്യാസിയെ മതമൗലീകവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; എഴുപതുകാരന്റെ ഉടലും തലയും വേര്‍പ്പെട്ട നിലയില്‍; മതന്യൂനപക്ഷങ്ങള്‍ ആശങ്കയില്‍

ധാക്ക: ബംഗ്ലാദേശില്‍ മതവാദികളായ ഇസ്ലാമിക് ഗ്രൂപ്പുകാര്‍ ഹിന്ദു സന്ന്യാസിയെ തലയറുത്തുകൊന്നു. എഴുപതുകാരനായ ആനന്ദ് ഗോപാല്‍ ഗാംഗുലിയാണ് കൊല്ലപ്പെട്ടത്. ഗാംഗുലിയുടെ തലയും ഉടലും വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹം. ഒരു കുടുംബത്തില്‍ പ്രാര്‍ഥന നടത്താന്‍ പോകവെയാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്. ജെനിഥ ജില്ലയിലെ നോല്‍ഡന്‍ഗ ഗ്രാമത്തിലാണ് ക്രൂരത അരങ്ങേറിയത്. കഴിഞ്ഞ മാസം ബുദ്ധസന്യാസിയും കഴുത്തറുത്ത് കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ പത്താഴ്ചകളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ആക്രമണ പരമ്പരകളില്‍ പതിനൊന്നാമത്തേതാണ് ഗാംഗുലിയുടെ കൊലപാതകം. ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളും, മതേതര, സ്വതന്ത്ര നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്നവരുമായ 40 പേരാണ് ഇതുവരെ തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളാല്‍ വധിക്കപ്പെട്ടിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.