കൊച്ചി: യക്ഷിക്കഥകള്‍ക്ക് സിനിമയില്‍ യാതൊരു പഞ്ഞവുമില്ല. പക്ഷേ സിനിമാ-നാടക താരം ഹിമശങ്കര്‍ കേന്ദ്രകഥാപാത്രത്തെ അവതരിക്കുന്ന യക്ഷം എന്ന ഹ്രസ്വചിത്രത്തിന് മികച്ച പ്രതികരണമാണ് സോഷ്യല്‍മീഡിയയിലൂടെ വരുന്നത്. അരുതുകളുടെ ആണികളില്‍ അടക്കം ചെയ്ത സകല യക്ഷികള്‍ക്കുമായി എന്ന ടാഗ് ലൈനിലാണ് ചിത്രം മെയ് 17ന് റിലീസ് ചെയ്തത്. ജിതിന്‍ രാജഗോപാല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ലാല്‍ജി കട്ടിപ്പറമ്പന്‍ ആണ്. രാജീവ് സോമശേഖരനാണ് ഛായാഗ്രഹണം. ഹിമയെ കൂടാതെ അരുണ്‍ സി കുമാറും മുഖ്യവേഷത്തിലെത്തുന്നതാണ് യക്ഷം.