കോപ്പ അമേരിക്ക ഫുട്‌ബോളില്‍ പാനമയ്ക്ക് ജയം; ബൊളീവിയയെ ഒന്നിനെതിരെ രണ്ടുഗോളിന് തോല്‍പിച്ചു

കലിഫോര്‍ണിയ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബൊളീവിയക്കെതിരെ പാനമയ്ക്ക് ജയം. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ബൊളീവിയയെ പാനമ പരാജയപ്പെടുത്തിയത്. അന്റോണിയോ പെരസിന്റെ ഇരട്ടഗോളാണ് പാനമയക്ക് ജയമൊരുക്കിയത്. പതിനൊന്നാം മിനിറ്റില്‍ പെരസിലൂടെ പാനമയാണ് മുന്നിലെത്തിയത്. കോപ്പ അമേരിക്കയില്‍ പാനമയുടെ ആദ്യ ഗോളാണിത്. രണ്ടാം പകുതിയില്‍ യുവാന്‍ കാര്‍ലോസ് ആര്‍കെയിലൂടെ ബൊളീവിയ ഒപ്പമെത്തി. 77ാം മിനിറ്റില്‍ പെരസ് പാനമയുടെ വിജയഗോള്‍ നേടി.

© 2025 Live Kerala News. All Rights Reserved.