മനുഷ്യന്റെ അവയവങ്ങള്‍ പന്നിയില്‍ വളര്‍ത്തിയെടുക്കാം; അമേരിക്കയില്‍ ഗവേഷണം പുരോഗമിക്കുന്നു

ന്യൂയോര്‍ക്ക്: മനുഷ്യന്റെ അവയവങ്ങള്‍ പന്നിയില്‍ വളര്‍ത്തിയെടുക്കാമെന്ന് കണ്ടെത്തല്‍. മനുഷ്യന്റെ ആഗ്‌നേയ ഗ്രന്ഥി പന്നിയുടെ ശരീരത്തില്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം ഇപ്പോള്‍. പരീക്ഷണം വിജയിക്കുന്നതോടെ ഈ അവയവം നീക്കം ചെയ്ത് മനുഷ്യ ശരീരത്തില്‍ വച്ചു പിടിപ്പിക്കാം. കാലിഫോര്‍ണി സര്‍വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് പരീക്ഷണം നടക്കുന്നത്. അവയവമാറ്റ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന പരീക്ഷണമാണ് നടക്കുന്നതെന്ന് പ്രോജക്റ്റിന് നേതൃത്വം നല്‍കുന്ന പ്ര. പബ്ലോ റോസ് പറഞ്ഞു. ആഗ്‌നേയ ഗ്രന്ഥി വളര്‍ത്തിയെടുക്കുന്നത് പോലെ ഹൃദയവും കരളുകളും വൃക്കയും ശ്വാസകോശവും അടക്കമുള്ള അവയവങ്ങളും ഇത്തരത്തില്‍ പന്നിയുടെ ശരീരത്തില്‍ വളര്‍ത്തിയെടുക്കാമെന്നും ഗവേഷണ തലവന്‍ പറയുന്നു.

© 2025 Live Kerala News. All Rights Reserved.