ഒടുവില്‍ സുപ്രീംകോടതിയും കൈവിട്ടു; മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടും; ബുധനാഴ്ച്ചക്കകം നടപടി

ന്യൂദല്‍ഹി: ഒടുവില്‍ കോഴിക്കോട് മലാപ്പറമ്പ് എയുപി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള നടപടി സുപ്രീംകോടതിയും ശരിവച്ചു. ഹെകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. സ്‌കൂള്‍ ജൂണ്‍ എട്ടിനകം അടച്ചുപൂട്ടണണെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സമയം നീട്ടിനല്‍കണമെന്ന സര്‍ക്കാരിന്റെ വാദവും സുപ്രീം കോടതി തള്ളി. അടിയന്തര പ്രാധാന്യമുള്ള കേസല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ജൂലൈയില്‍ പരിഗണിക്കാമെന്നും പറഞ്ഞു. എന്നാല്‍ സുപ്രീംകോടതി രജിസ്ട്രാറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇന്ന് തിങ്കളാഴ്ച പരിഗണിക്കാന്‍ തീരുമാനിച്ചത്. ജൂണ്‍ എട്ടിനകം സ്‌കൂള്‍ അടച്ചുപൂട്ടണമെന്നാണ് ഹൈകോടതിയുടെ അന്ത്യശാസനം. ഡി.ജി.പി, ജില്ലാ കളക്ടര്‍, സിറ്റി പൊലീസ് കമീഷണര്‍ എന്നിവരെ കക്ഷിചേര്‍ത്തായിരുന്നു ഹൈകോടതിയുടെ വിധി.

© 2025 Live Kerala News. All Rights Reserved.