ഇംഗ്ലണ്ടില്‍ ആറു വയസ്സുകാരനെ പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട മലയാളി ഇന്ത്യയിലേക്ക് കടന്നു; ഇയാളെ പിടികൂടി തിരിച്ചെത്തിക്കാന്‍ രാജ്യാന്തരതലത്തില്‍ ശ്രമം

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ആറു വയസ്സുകാരനെ തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളി ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. ഇയാളെ പിടികൂടി തിരിച്ചെത്തിക്കാന്‍ രാജ്യാന്തരതലത്തില്‍ ശ്രമം ആരംഭിച്ചു. വിജേഷ് കൂരിയില്‍ (29) എന്ന ബിസിനസ് മാനേജരാണ് ബാലപീഡനത്തിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയാണ് ഇയാള്‍ എന്നാണ് സൂചന.

2010-11 കാലഘട്ടത്തില്‍ വിദ്യാര്‍ഥിയായി എത്തി ഓക്‌സ്ഫഡ് മേഖലയില്‍ താമസിക്കുമ്പോള്‍ ആണു സംഭവം. അന്ന് ആറു വയസ്സുകാരനായ കുട്ടിയെ വീടിനകത്തു കൊണ്ടുപോയി തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു. ഇക്കാലത്ത് കാര്യം മനസ്സിലാക്കാതിരുന്ന കുട്ടി മുതിര്‍ന്നപ്പോഴാണ് വിവരം ബന്ധപ്പെട്ടവരെ അറിയിച്ചത്. പഠനത്തിനുശേഷം ഇവിടെത്തന്നെ ജോലി നേടിയ വിജേഷ് കുറ്റം നിഷേധിച്ചിരുന്നു. ജാമ്യത്തിലായിരുന്ന ഇയാള്‍ വിചാരണ ആരംഭിക്കാനിരിക്കെ മുങ്ങുകയായിരുന്നു.

© 2025 Live Kerala News. All Rights Reserved.