മലപ്പുറം: എപി-സംഘ്പരിവാര്‍ ബാന്ധവത്തിനെതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ രൂക്ഷവിമര്‍ശനം. കെപിഎ മജീദ് ചന്ദ്രിക ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളുള്ളത്.വ്യക്തിപരമായ താത്പര്യങ്ങള്‍ക്കും സംഘടനാപരമായ ചെറിയ നേട്ടങ്ങള്‍ക്കും വേണ്ടി മഞ്ചേശ്വരത്ത് അടക്കം ബിജെപിക്ക് വോട്ട് മറിച്ച് നല്‍കാന്‍ നേതൃത്വം നല്‍കിയത് കേരളത്തിലെ മുസ്ലിം സമുദായത്തോടും മതേതര വിശ്വാസികളോടും ചെയ്ത കടുത്ത വഞ്ചനയെന്നും സംഘപരിവാറിന് വേണ്ടി ഒരു മുസ്ലിം പണ്ഡിതന്‍ ഇത്രയും തരംതാഴ്ന്നത് ആദ്യമെന്നും മജീദ് ലേഖനത്തില്‍ പറയുന്നുണ്ട്.
ഒരൊറ്റ സമുദായമായി നില്‍ക്കുന്ന ഇന്ത്യയിലെ മുസ്ലീംങ്ങളെ ഭിന്നിപ്പിക്കാന്‍ നരേന്ദ്ര മോദി നരേന്ദ്ര മോഡി നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന തരത്തിലാണ് കാന്തപുരത്തിന്റെ പ്രവര്‍ത്തനമെന്ന് തെളിവ് സഹിതം ബോധ്യപ്പെട്ടതായും കെപിഎ മജീദ് പറയുന്നു. േേമഞ്ചശ്വരത്ത് സംഘപരിവാറിന് ലീഗ് വോട്ടുകള്‍ മറിച്ചെന്നും സംഘപരിവാറിന് വേണ്ടി ഒരു മുസ്ലീം പണ്ഡിതന്‍ ഇത്രയും തരം താഴ്ന്ന കാഴ്ച ഇന്ത്യയില്‍ ആദ്യമായിരിക്കുമെന്നും കെപിഎ മജീദ് ലേഖനത്തില്‍ പറയുന്നു. ചന്ദ്രികലേഖനം സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വലിയ ചര്‍ച്ചയായിട്ടുണ്ട്.