ലോക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഹിന്ദു മതത്തിന് സാധിക്കുമെന്ന് അമിത് ഷാ

 
അഹമ്മദാബാദ്: ലോകത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഹിന്ദു മതത്തിന് സാധിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. താനൊരു ഹിന്ദു ആയതിനാലല്ല ഇക്കാര്യം പറയുന്നതെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്ത് സര്‍വകലാശാലയില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുമ്പോഴായിരുന്നു പ്രസ്താവന.

ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ട രണ്ടു വര്‍ഷക്കാലം രാജ്യത്തെ എല്ലാ വിശ്വാസ കേന്ദ്രങ്ങളും സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് ജ്യോതിര്‍ലിംഗങ്ങളില്‍ നിന്നും ശക്തിപീഠങ്ങളില്‍ നിന്നും അനുഗ്രഹങ്ങള്‍ ലഭിക്കുന്നതായി അനുഭവപ്പെട്ടിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.