കൊച്ചി: മമ്മൂട്ടി നായകനായി അഭിനയിക്കുന്ന കസബയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെക്കുറിച്ച് വന്ന ട്രോളുകള്‍ക്ക് മറുപടിയുമായി താരം രംഗത്ത്. ട്രോളുകളെ സ്വാഗതം ചെയ്തു, ട്രോളുകള്‍ ആക്ഷേപഹാസ്യത്തിന്റെ മോഡേണ്‍ മുഖമാണെന്ന് പറഞ്ഞ മമ്മൂട്ടി പോസ്റ്ററിനെതിരെ പ്രചരിച്ച ട്രോളുകളും തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.
‘കസബ’യുടെ ഫസ്റ്റ് ലുക്ക് വന്നതിന് പിന്നാലെ ട്രോള്‍ പേജുകളില്‍ പ്രത്യക്ഷപ്പെട്ടവയില്‍ പത്തിലേറെ ട്രോളുകളാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്രോളുകള്‍ ആക്ഷേപഹാസ്യത്തിന്റെ പുതിയമുഖമാണെന്നും ഡിജിറ്റല്‍ തലമുറ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് സ്വീകരിക്കുന്ന വഴിയാണിതെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ഇനിയും കൂടുതല്‍ ട്രോളുകള്‍ വന്നാല്‍ അവയും താന്‍ പോസ്റ്റ് ചെയ്യുമെന്ന് മമ്മൂട്ടി പോസ്റ്റില്‍ കുറിക്കുന്നു.