മഹാരാഷ്ട്രയിലെ സൈനിക ആയുധശാലയില്‍ വന്‍ തീപിടിത്തം; രണ്ട് ഓഫീസര്‍മാരും 15 ജവാന്മാരും കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരുക്ക്

പുല്‍ഗാവ്: മഹാരാഷ്ട്രയിലെ പുല്‍ഗാവിലുള്ള സൈനിക ആയുധശാലയില്‍ വന്‍തീപിടിത്തം. രണ്ട് ഓഫീസര്‍മാരും 15 ജവാന്മാരുമാണ് കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ചിലരുടെ നില അതീവഗുരുതരമാണ്.സമീപത്തെ ഗ്രാമത്തില്‍നിന്ന് ആയിരത്തോളം പേരെ ഒഴിപ്പിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായി അധികാരികള്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല.

© 2025 Live Kerala News. All Rights Reserved.