ചെന്നൈ: രജനീകാന്ത് നായകനായി അഭിനയിക്കുന്ന ചിത്രം കബാലിക്ക് പുതിയൊരു റെക്കോര്‍ഡുകളിലേക്ക്. കബാലിയുടെ ടീസര്‍ രണ്ട് കോടിയിലധികം ക്ലിക്കുകളാണ് നേടിയിരിക്കുന്നത്. ഇതോടെ രണ്ട് കോടിയിലേറെ ക്ലിക്കുകള്‍ നേടിയ ആദ്യ ഇന്ത്യന്‍ സിനിമ ടീസര്‍ എന്ന റെക്കോര്‍ഡാണ് കബാലിയുടെ ടീസര്‍ നേടിയത്. 28 ദിവസം കൊണ്ടാണ് കബാലിയുടെ ടീസര്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.