ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നു. ജൂണ്‍ നാലിന് ആരംഭിക്കുന്ന യാത്രയില്‍ അഞ്ച് രാജ്യങ്ങളിലാണ് പോകുന്നത്. അഫ്ഗാനിസ്ഥാന്‍, സ്വിസ്റ്റര്‍ലാന്‍ഡ്, അമേരിക്ക,ഖത്തര്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് മോഡി സന്ദര്‍ശിക്കുക.
ജൂണ്‍ നാലിന് അഫ്ഗാനിലാണ് മോഡിയുടെ ആദ്യ സന്ദര്‍ശനം. അവിടെ ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിച്ച സല്‍മ ഡാം മോഡി ഉത്ഘാടനം ചെയ്യും. ജൂണ്‍ അഞ്ചിന് ഖത്തറിലേക്ക് തിരിക്കുന്ന മോഡി ഖത്തര്‍ അമീറായ ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച്ച നടത്തും. കൂടിക്കാഴ്ച്ചയില്‍ സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഖത്തറില്‍ നിന്നും സ്വിസ്റ്റര്‍ലാന്‍ഡിലേക്ക് തിരിക്കുന്ന മോഡി കള്ളപ്പണ വിഷയത്തില്‍ സ്വിസ് അധികൃതരുമായി ചര്‍ച്ച നടത്തും. ജൂണ്‍ 7,8 ദിനങ്ങളിലാണ് മോഡിയുടെ യുഎസ് സന്ദര്‍ശനം. ജൂണ്‍ എട്ടിന് യുഎസ് കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്ത മോഡി സംസാരിക്കും. ജൂണ്‍ പത്തിനായിരിക്കും മോഡിയുടെ മെക്‌സിക്കന്‍ സന്ദര്‍ശനമെന്നറിയുന്നു.