യുറേപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ത്ഥികളുടെ ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി; എഴുന്നൂറിലേറെ അഭയാര്‍ത്ഥികള്‍ മരിച്ചു

ട്രിപ്പോളി: യുറേപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ത്ഥികളുടെ ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി . എഴുന്നൂറിലേറെ അഭയാര്‍ത്ഥികള്‍ മരിച്ചു. ഇക്കഴിഞ്ഞ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലായി ഉണ്ടായ മൂന്ന് ബോട്ടപകടങ്ങളിലാണ് ഇത്രയും അധികം ആളുകള്‍ കൊല്ലപ്പെട്ടത്. ഐക്യരാഷ്ടസഭയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

ഇറ്റലിക്ക് തെക്കാണ് അപകടങ്ങള്‍ അധികവും സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ശൈത്യകാലം അവസാനിച്ചതോടെ മെഡിറ്ററേനിയന്‍ കടലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹം വന്‍ തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. വ്യാഴാഴ്ച മുങ്ങിയ ബോട്ടില്‍ മാത്രം അറുനൂറോളം അഭയാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഇതില്‍ വലിയൊരു ശതമാനം ആളുകളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എഞ്ചിന്‍ ഇല്ലാതിരുന്ന ഈ ബോട്ട് മറ്റൊരു ബോട്ടില്‍ കെട്ടിവലിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉണ്ടായ ബോട്ടപകടത്തില്‍ അന്‍പതോളം പേര്‍ മരിച്ചു. മൂന്ന് ബോട്ടപകടങ്ങളിലുമായി മരണസംഖ്യ തൊള്ളായിരം കടന്നേക്കുമെന്നാണ് വിവരം.

© 2025 Live Kerala News. All Rights Reserved.