
ചെന്നൈ: പുതിയ ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ ബസ്സുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതില്‍ നിന്ന് ബസ്സുടമകള്‍ പിന്‍മാരണമെന്നും തമിഴ്താരം വിശാല്‍. നടികര്‍ സംഘം തെരഞ്ഞെടുപ്പില്‍ വിശാലിന്റെ പ്രധാന വാഗ്ദാനവും പൈറസി തടയുമെന്നതായിരുന്നു. നിരവധി സ്വകാര്യ ബസുകളും ട്രാവല്‍ സര്‍വീസുകളും അന്തര്‍സംസ്ഥാന സര്‍വീസുകളും പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് അഭ്യര്‍ത്ഥനയെന്ന് വിശാല്‍ പറയുന്നു. പലചിത്രങ്ങളും സാമ്പത്തികമായി പരാജയപ്പെടാന്‍ കാരണം ഇതാണ്.