ഭീകരവാദ വിഷയത്തില്‍ പാകിസ്ഥാനെ ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളില്ല; പത്താന്‍കോട്ട് വിഷയത്തില്‍ അവരുടെ സഹകരണമില്ലായ്മ കണ്ടതല്ലെയെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: ഭീകരവാദ വിഷയത്തില്‍ പാകിസ്ഥാനെ ഒരു കാരണവശാലും വിശ്വസിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.
ഇന്ത്യ പ്രതീക്ഷിക്കുന്ന പിന്തുണയല്ല ഭീകരവാദത്തെ നേരിടുന്നതില്‍ പാകിസ്താനില്‍ നിന്ന് ലഭിക്കുന്നത്. പത്താന്‍കോട്ട് ആക്രമണത്തില്‍ എന്‍ഐഎ സംഘത്തിന്റെ അന്വേഷണം പാകിസ്താനില്‍ അനുവദിക്കാത്ത നടപടി വഞ്ചനയാണെന്നും പാകിസ്താനെക്കുറിച്ചുള്ള തന്റെ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടുകഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പാകിസ്താന്റെ ഭാഗത്തു നിന്നുള്ള സഹകരണമില്ലായ്മ നാ കണ്ടതല്ലെയന്നും അദേഹം ചോദിച്ചു.

© 2025 Live Kerala News. All Rights Reserved.