സിപിഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ ഡല്‍ഹിയില്‍ തുടങ്ങും; വിഎസിന്റെ കുറിപ്പും കത്തും പ്രധാന ചര്‍ച്ചയാകും

ന്യൂഡല്‍ഹി: നാളെ ആരംഭിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പ്രധാന ചര്‍ച്ചയാകുക വിഎസ് അച്യുതാനന്ദന്‍ കാബിനറ്റ് പദവി ഉള്‍പ്പെടെ ആവശ്യപ്പെടുന്ന കുറിപ്പും പി.ബിയില്‍ ഉന്നത പദവി ആവശ്യപ്പെട്ട് നല്‍കിയ കത്തുമായിരിക്കുമെന്ന് സൂചന. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് പിബി. കേരളത്തിലെയും ബംഗാളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു ശേഷം ചേരുന്ന ബംഗാളിലെ തിരിച്ചടിയുമാവും മുഖ്യ ചര്‍ച്ച. വി.എസിനെ അനുനയിപ്പിക്കാന്‍ താല്‍പര്യമെടുത്തിരുന്ന അഖിലേന്ത്യാ നേതൃത്വം, പദവി ആവശ്യപ്പെട്ട് കുറിപ്പ് നല്‍കിയത് വിവാദമായതോടെ നിലപാട് കടുപ്പിക്കുമെന്നാണ് സൂചന.

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടും കനത്ത പരാജയം നേരിട്ട വിഷയത്തില്‍ പ്രതിരോധത്തിലാവുന്നതിനാല്‍ വി.എസിനെ എന്നും തുണച്ചിരുന്ന ബംഗാള്‍ ഘടകവും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പരസ്യ പിന്‍തുണ നല്‍കാനുള്ള സാഹചര്യവും കുറവാണ്. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും.

© 2025 Live Kerala News. All Rights Reserved.