പതിനാറുവയസ്സുകാരിയെ മുപ്പതോളം പേര്‍ കൂട്ടബലാത്സംഘം ചെയ്തു; നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍; പീഡിപ്പിക്കുന്ന ദശ്യം ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്ത യുവാവും പിടിയില്‍

റിയോ ഡി ഷാനെയ്‌റോ: 16 വയസുകാരി മുപ്പതോളം പേരാണ് കൂട്ടവലാത്സംഘം ചെയ്തത്. സംഭവവുമായി ബന്്ധപ്പെട്ട് നാല്‌പേരാണ് ഇതുവരെ പൊലീസ് കസ്റ്റഡിയിലുള്ളത്. ബ്രസീലിലെ റിയോ ഡി ഷാനെയ്‌റോയിലാണ് സംഭവം. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിച്ചതോടെയാണ് വിഷയം ലോകശ്രദ്ധ നേടിയത്. സംഭവം വിവാദമായതോടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ 20 വയസ് പ്രായമുള്ള പുരുഷസുഹൃത്തും പൊലീസ് കസ്റ്റഡിയിലായതായാണ് സൂചന. ഇയാളുടെ അറിവോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത 18 വയസുകാരനും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. ആണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിക്ക് മയക്കുമരുന്നു കൊടുത്തു അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്ന് ബോധം തിരികെകിട്ടിയപ്പോള്‍ താന്‍ മറ്റൊരു വീട്ടിലായിരുന്നുവെന്നും, പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നെന്നും പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ചൊവ്വാഴ്ച പീഡനത്തിന്റെ 40 സെക്കന്‍ഡ് വീഡിയോയും ചിത്രങ്ങളും അക്രമികളില്‍ ഒരാള്‍ ട്വീറ്ററില്‍ ഇട്ടതോടെയാണ് സംഭവം പുറത്തായത്. . ലഹരി നല്‍കി പെണ്‍കുട്ടിയെ മയക്കുന്നതും വസ്ത്രങ്ങളുരിയുന്നതും പെണ്‍കുട്ടി ബോധം തിരികെ ലഭിക്കാന്‍ ബുദ്ധിമുട്ടുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്. പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളെക്കുറിച്ചുള്ള അശ്ലീല വിവരണങ്ങളുമുള്‍പ്പെടുന്നതാണ് ട്വീറ്റുകള്‍. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

© 2025 Live Kerala News. All Rights Reserved.