ശ്രീനഗര്‍: ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട ഹവില്‍ദാര്‍ ഹങ്പാന്‍ ദാദ മരണത്തിനു മുമ്പ് നാലു ഭീകരരെ വധിച്ചു. പാക്ക് അധീന കശ്മീരില്‍നിന്ന് ഉത്തര കശ്മീരിലേക്ക് നുഴഞ്ഞുകയറിയ ഭീകരരുമായുള്ള ഏറ്റുമുട്ടിലിനിടെയാണ് ഹങ്പാന്‍ ദാദ കൊല്ലപ്പെടുന്നത്. 13,000 അടി ഉയരമുള്ള ഷംശബരി റേഞ്ചിലെ ജോലിക്കിടെയായിരുന്നുനുഴഞ്ഞുകയറ്റക്കാരുമായി ശക്തമായ ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ വര്‍ഷമാണ് ഹൈറേഞ്ച് ഏരിയയില്‍ ഹല്‍വീന്ദര്‍ ഹങ്പാന്‍ ദാദയ്ക്ക് നിയമനം ലഭിച്ചത്. 1997ലെ അസം റജിമെന്റിലാണ് സൈനികവൃത്തി ആരംഭിച്ചത്. 35 രാഷ്ടീയ റൈഫിള്‍സിന്റെ ഭാഗമായി ജോലി ചെയ്തിരുന്ന ദാദ കലാപം തടയുന്നതിനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഏറ്റുമുട്ടലില്‍ ദാദായ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാല്‍ രക്തം വാര്‍ന്നൊഴുകിയപ്പോഴും ദാദ എതിര്‍ത്തുനിന്നു. നെഞ്ചുറപ്പും ആത്മധൈര്യവുമാണ് നാലു ഭീകരരെ എതിരിടാനും വധിക്കാനും ദാദയെ സഹായിച്ചതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദാദയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചനം അറിയിച്ചു.