
കൊച്ചി: രാജീവ് രവിയുടെ ഹിറ്റ് ചിത്രം കമ്മട്ടിപ്പാടം രാജ്യത്തെത്തന്നെ മികച്ച ഗ്യാംങ് സ്റ്റാര്‍ ചിത്രമാണെന്ന് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ബോളിവുഡിലെ വേറിട്ട ചിത്രങ്ങളുടെ സംവിധായകനാണ് അനുരാഗ് കശ്യപ്. ദേവ് ഡി, ഗ്യാങ്‌സ് ഓഫ് വാസിപൂര്‍, ബോംബെ വെല്‍വറ്റ് തുടങ്ങിയ അനുരാഗ് കശ്യപ് ചിത്രങ്ങളുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് രാജീവ് രവിയാണ്. ദേവ് ഡി എന്ന ചിത്രത്തിലൂടെ 2010ല്‍ മികച്ച സിനിമാട്ടോഗ്രാഫര്‍ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും രാജീവ് രവി നേടിയിരുന്നു. ഇംഗ്ലീഷ് സബ്‌റ്റൈിലോടു കൂടി കമ്മട്ടിപ്പാടം പ്രദര്‍ശനം തുടരുന്നുസംവിധായകന്‍ രാജീവ് രവിയെ അഭിനന്ദിക്കാനും കശ്യപ് മറന്നില്ല.