കൊച്ചി: ദിലീപും കാവ്യാമാധവനും പിന്നെയും പ്രണയം പറയുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ ദിലീപും കാവ്യയും മുഖ്യവേഷത്തിലെത്തുന്ന പിന്നെയും’ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അഞ്ച് വര്‍ഷത്തിനുശേഷം ദിലീപും കാവ്യ മാധവനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തേവലക്കര തെരുവിനു പടിഞ്ഞാറു കോതമംഗലത്ത് പുത്തന്‍വീട്ടിലാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്. ‘പിന്നെയും’ പറയുന്നതു പ്രണയത്തെക്കുറിച്ചാണെന്നു സംവിധായകന്‍ പറയുന്നു. ‘ആദ്യമായല്ല പ്രണയം എന്റെ സിനിമയിലേക്കു വരുന്നത്. സ്വയംവരവും അനന്തരവും ഒരര്‍ഥത്തില്‍ നിഴല്‍ക്കുത്തും പ്രണയ കഥയായിരുന്നുവല്ലോ. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണു ‘പിന്നെയും’ പറയുന്നത്’. ദിലീപ് പുരുഷോത്തമനാകുമ്പോള്‍ കാവ്യ മാധവന്‍ ദേവിയാകുന്നു. അധ്യാപികയുടെ വേഷമാണു കാവ്യയ്ക്ക്. അടൂരിന്റെ നാലു പെണ്ണുങ്ങള്‍ എന്ന സിനിമയില്‍ കാവ്യ അഭിനയിച്ചിട്ടുണ്ട്.