ന്യൂഡല്‍ഹി: സത്യപ്രതിജ്ഞാ ചടങ്ങ് സംബന്ധിച്ച് ദേശീയ മാധ്യമങ്ങളില്‍ മുന്‍പേജില്‍ പരസ്യ.ം നല്‍കിയതില്‍ പിണറായി സര്‍ക്കാറിനെ വിമര്‍ശിച്ചവര്‍ എന്തുകൊണ്ട് ഇത് മനസ്സിലാക്കിയില്ല? കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നരേന്ദ്ര മോഡി സര്‍ക്കാര്‍ പരസ്യം നല്‍കാന്‍ ചെലഴിച്ചത് 1000 കോടി രൂപയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ട്വിറ്ററിലൂടെയാണ് കെജ്‌രിവാള്‍ ആരോപണം ഉന്നയിച്ചത്. ഡല്‍ഹി സര്‍ക്കാര്‍ 150 കോടി രൂപയില്‍ താഴെ മാത്രമാണ് പ്രതിവര്‍ഷം പരസ്യങ്ങള്‍ക്കായി ചെലവഴിക്കുന്നതെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. മോഡി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്ന് പ്രധാന പത്രങ്ങളില്‍ എല്ലാം ഫുള്‍ പേജ് പരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബജറ്റില്‍ സര്‍ക്കാരിന്റെ പ്രചരണങ്ങള്‍ക്ക് വേണ്ടി മാത്രം 526 കോടി രൂപ വകയിരുത്തിയതിന് എതിരെ എഎപി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.