സത്യപ്രതിജ്ഞ ചെയ്ത് എല്‍ഡിഎഫ് മന്ത്രിമാര്‍ അധികാരമേറ്റു; ചുവപ്പില്‍ മുങ്ങി സെന്‍ട്രല്‍ സ്റ്റേഡിയം

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് കേരളത്തിലെ എല്‍ഡിഎഫ് മന്ത്രിമാര്‍ അധികാരമേറ്റു. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം ഈ സമയം ചെങ്കടലായിരുന്നു. ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി അടക്കം എല്‍ഡിഎഫ് മന്ത്രിസഭയിലെ 19 പേരും ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റും. വിഎസ് അച്യുതാനന്ദന്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ചലചിത്ര-സാംസ്‌കാരിക പ്രവര്‍ത്തകര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് നാലോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തുടങ്ങിയത്. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് ശേഷം പ്രമുഖ കക്ഷികളുടെ നേതാക്കള്‍ സത്യപ്രതിജ്ഞ ചെയ്യും. അതിന് ശേഷം അക്ഷരമാലാ ക്രമത്തില്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. ഡോ. തോമസ് ഐസക്, ഇ.പി. ജയരാജന്‍, ജി. സുധാകരന്‍, എ.കെ. ബാലന്‍, ജെ. മെഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണന്‍, എ.സി. മൊയ്തീന്‍, പ്രഫ. സി. രവീന്ദ്രനാഥ്, ഡോ. കെ.ടി. ജലീല്‍ (ഇവര്‍ സി.പി.എം), ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍കുമാര്‍, കെ. രാജു, പി. തിലോത്തമന്‍ (ഇവര്‍ സി.പി.ഐ), മാത്യു ടി. തോമസ് (ജെ.ഡി.എസ്), എ.കെ. ശശീന്ദ്രന്‍ (എന്‍.സി.പി), കടന്നപ്പളളി രാമചന്ദ്രന്‍ (കോണ്‍ഗ്രസ്എസ്) എന്നിവരാണ് എല്‍ഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങള്‍.

© 2025 Live Kerala News. All Rights Reserved.