ബിജെപി എംഎല്‍എയുടെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജം; ചിത്രങ്ങള്‍ തന്റേതാണെന്ന് ഫിറ്റ്‌നസ് ട്രെയിനറായ സപ്‌ന വ്യാസ് പട്ടേല്‍

ഗുവാഹട്ടി: സോഷ്യല്‍മീഡിയയിലുടെ പ്രചരിക്കുന്ന അസമിലെ ബിജെപി എംഎല്‍എ അങ്കൂര്‍ ലതയുടെ പേരില്‍ പ്രചരിച്ച ചിത്രങ്ങള്‍ വ്യാജമാണെന്ന് വാര്‍ത്ത. നടിയായ അങ്കൂര്‍ ലതയുടെ മുന്‍ ചിത്രങ്ങള്‍ എന്ന വ്യാജേനയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ഈ ചിത്രങ്ങള്‍ തന്റേതാണെന്നും ചൂണ്ടിക്കാണിച്ച് ഫിറ്റ്‌നസ് ട്രെയിനറായ സപ്‌ന വ്യാസ് പട്ടേല്‍ രംഗത്തു വന്നു. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിച്ചത് തന്റെ ചിത്രങ്ങളാണെന്ന് സപ്‌ന പറയുന്നു. സത്യമറിയാതെ ചിലര്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ആ ചിത്രങ്ങളാണ് വൈറലായത്. ഇതിനെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും സപ്‌ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

© 2025 Live Kerala News. All Rights Reserved.