ദില്‍മ റൗസഫിനെ ഇംപീച്ച് ചെയ്യണമെന്ന് ടെലിഫോണ്‍ സംഭാഷണങ്ങള്‍; ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയ ആസൂത്രണവകുപ്പ് മന്ത്രി രാജിവെച്ചു

ബ്രസീലിയ: ബ്രസീലില്‍ പ്രസിഡന്റ് ദില്‍മ റൗസഫിനെ ഇംപീച്ച് ചെയ്യുന്നതിന് ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഗൂഢാലോചന നടത്തിയതിന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ബ്രസീലിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയ ഇടക്കാല മന്ത്രിസഭയിലെ ആസൂത്രണവകുപ്പ് മന്ത്രിയായ റൊമീറോ ജൂക്ക രാജിവെച്ചു.

താല്‍ക്കാലിക പ്രസിഡന്റ് മൈക്കള്‍ ടെമറിന്റെ വിശ്വസ്തനും ഇടക്കാല മന്ത്രിസഭയിലെ ആസൂത്രണവകുപ്പ് മന്ത്രിയുമായ റൊമീറോ ജൂക്കയാണ് ദില്‍മക്കെതിരെ ഗൂഢാലോചന നടത്തിയതായി വെളിപ്പെട്ടത്. രാജിവെച്ചിട്ടില്ലെന്നും മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി മാറിനില്‍ക്കുകയാണെന്നുമാണ് ജൂക്കയുടെ പ്രതികരണം.

© 2025 Live Kerala News. All Rights Reserved.