ചണ്ഡിഗഡ്: പത്താന്‍കോട്ട് മോഡലില്‍ ഇന്ത്യന്‍ നഗരങ്ങളില്‍ ഭീകരാക്രമണം നടത്താനാണ് പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകളുടെ പദ്ധതി. ഇതിനായി പത്താന്‍കോട്ട് ആക്രമണത്തിന് നേതൃത്വം നല്‍കിയ ജയ്‌ഷെ മുഹമദ് എന്ന സംഘടന പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെയും ഇന്ത്യന്‍ മുജാഹിദിനിന്റെയും സഹായം തേടി. മെയ് 18ന് സൈനിക രഹസ്യാന്വേഷണ വിഭാഗം പഞ്ചാബ് സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
പുതിയ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പാക് ഒക്കാറ സ്വദേശിയും ജെയ്‌ഷെ കമാന്‍ഡറുടെ അവൈസ് മുഹമ്മദ് മലേഷ്യയിലേക്ക് കടന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ വെബ്‌സൈറ്റ് വാര്‍ത്ത പുറത്തുവിട്ടു. വ്യാജ പാസ്‌പോര്‍ട്ടില്‍ മലേഷ്യ വഴി ഇന്ത്യയിലേക്ക് അവൈസിനെ എത്തിക്കാനാണ് ജെയ്‌ഷെയുടെ പദ്ധതി. ഇതിനിടെ, ജെയ്‌ഷെ മുഹമ്മദിന്റെ പുതിയ മൂന്ന് ഓഫീസുകളില്‍ പാകിസ്താനിലെ പഞ്ചാബിലും ഖൈബര്‍ പക്തൂണ്‍ മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.