കൊച്ചി: തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ കഴിയാത്ത ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മാറി നിന്ന് പ്രതിപക്ഷ നേതാവാന്‍ പുതമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി നിര്‍വാഹകസമിതിയംഗവുമായ കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍. കോണ്‍ഗ്രസിന്റെ ഭാവിക്കു വേണ്ടി വി.ഡി.സതീശന്‍, കെ.മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എന്നിവരില്‍ ആരെയേലും ഒരാളെ പ്രതിപക്ഷ നേതാവാക്കുന്നതാണ് ഉചിതം. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇപ്പോള്‍ പ്രതിപക്ഷ നേതൃപദവിക്കു വേണ്ടിയും ഏറ്റുമുട്ടുകയാണ്. കെപിസിസി പ്രസിഡന്റ് നിശ്ചയിച്ച സ്ഥാനാര്‍ഥികള്‍ക്കു പോലും അവസരം കിട്ടിയില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും ദേശീയ അധ്യക്ഷയ്ക്കും കത്തു നല്‍കിയതായും അദ്ദേഹം പറഞ്ഞു.