
മുംബൈ: അധികമൊന്നും ദേഷ്യപ്പെടാത്തയാളാണ് താരസുന്ദരി ഐശ്വര്യ റായ് കാമുകനായ സല്‍മാന്‍ ഖാനെക്കുറിച്ച് ചോദിച്ചതോടെയാണ് പൊട്ടിത്തെറിച്ചത്. മുന്‍ പുതിയ ചിത്രം സരബ്ജിത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു ടെലിവിഷന്‍ സംഘടിപ്പിച്ച അഭിമുഖത്തിലാണ് ഐശ്വര്യ പൊട്ടിത്തെറിച്ചത്. ഇനി സല്‍മാനൊപ്പം അഭിനയിക്കുമോഎന്ന് ചാനല്‍ അവതാരകന്‍ ചോദിച്ചു. സല്‍മാന്‍ ഖാനെ കുറിച്ച് ചോദിച്ചതും ഉടന്‍ അഭിമുഖം നിര്‍ത്താന്‍ പറയുകയും എഴുന്നേല്‍ക്കുകയും ചെയ്തു. ക്യാമറയില്‍ ചിത്രീകരിച്ചതെല്ലാം നീക്കം ചെയ്യുവാനും ഐശ്വര്യ ആവശ്യപ്പെട്ടു. തന്നെ കാണാന്‍ പുറത്തു നിന്ന മാധ്യമ പ്രവര്‍ത്തകരോട് തിരികെ പോകാനും ഐശ്വര്യ നിര്‍ദ്ദേശിച്ചു. വിളറിയ മുഖത്തോടെയാണവര്‍ പിന്നീട് പോയത്.