ശ്രീനഗര്‍: ജെയ്‌ഷെ കമാണ്ടര്‍ ഉള്‍പ്പടെ ശ്രീനഗറില്‍ രണ്ടു ഭീകരര്‍ ഏറ്റുമുട്ടലില്‍ വധിച്ചു. തീവ്രവാദികള്‍ നടത്തിയ വെടിവെയ്പില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഭീകരരെ വധിച്ചത്. ശ്രീനഗറിലെ സരൈബാല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കശ്മീരിലെ ജെയ്‌ഷെ കമാണ്ടര്‍ സൈഫുള്ള അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവര്‍ പാക് പൗരന്‍മാരാണെന്ന് പൊലീസ് പറഞ്ഞു.രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിയത്. പോലീസുകാരുടെ കൊലപാതകത്തില്‍ ഇവര്‍ക്ക് ബന്ധമുണ്ടോയെന്നത് വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു. ശ്രീനഗറിലെ സാദിബാല്‍ മേഖലയില്‍ പോലീസ് ഔട്ട് പോസ്റ്റിന് നേരെ തീവ്രവാദികള്‍ നടത്തിയ വെടിവെയ്പില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഗുലാം മുഹമ്മദ്, ഹെഡ് കോണ്‍സ്റ്റബ്ള്‍ നസീര്‍ അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടിരുന്നത്.