എല്‍ഡിഎഫ് മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ നാളെ; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെ 19 മന്ത്രിമാരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുക. പിണറായി വിജയന് പുറമെ കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെകെ ശൈലജ, എകെ ബാലന്‍, ഇപി ജയരാജന്‍, തോമസ് ഐസക് എന്നിവരും, ടിപി രാമകൃഷ്ണന്‍, ജി സുധാകരന്‍ എന്നിവരും ഉള്‍പ്പടെ സിപിഎമ്മിന്റെ 12 മന്ത്രിമാരും, സിപിഐയുടെ നാല് മന്ത്രിമാരും, ജെഡിഎസ്, എന്‍സിപി, കോണ്‍ഗ്രസ് എസ് എന്നിവരുടെ ഓരോ മന്ത്രിമാരുമാണ് സത്യപ്രതിഞ്ജ ചെയ്യുക.
വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്.മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം നാളെ രാവിലെ എടുക്കും. ഏതൊക്കെ പാര്‍ട്ടിക്ക് ഏതൊക്കെ വകുപ്പ് നല്‍കണമെന്നും നാളെയായിരിക്കും തീരുമാനിക്കുക. നാളെ രാവിലെ തന്നെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണ്ണറെ കാണും. വൈകിട്ട് നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യ മന്ത്രിസഭായോഗവും ചേരുന്നുണ്ട്. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി വരുന്നു.

© 2025 Live Kerala News. All Rights Reserved.