മുംബൈ: ഐശ്വര്യ റായ് ബച്ചനും ഭര്‍ത്താവും ബോളിവുഡ് നടനുമായ അഭിഷേക് ബച്ചനും തമ്മില്‍ സൗന്ദര്യപ്പിണത്തിന്റെയോ അതോ പരിപാടിക്കിടയില്‍ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായതോയെന്ന് വ്യക്തമല്ല. ഇതിന്റെ വീഡിയോ ആണ് മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ഐശ്വര്യ റായിയുടെ പുതിയ ചിത്രം സരബ്ജിത്തിന്റെ ആദ്യ പ്രദര്‍ശന വേളയിലാണ് ഐശ്വര്യയോട് അഭിഷേക് വെറുപ്പ് കാണിച്ചത്. ഫോട്ടോയ്ക്ക് പോസ് ചെയ്യാനും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം നില്‍ക്കാനും അഭിഷേക് മടി കാണിച്ചു. ഐശ്വര്യ റായ് നിര്‍ബന്ധിച്ചപ്പോള്‍ മനസ്സില്ലാമനസ്സോടെ ഐശ്വര്യയ്‌ക്കൊപ്പം വന്ന് നില്‍ക്കുകയാണ് ചെയ്തത്. അമിതാഭ് ബച്ചനും ജയാബച്ചനും, ഐശ്വര്യ റായിയുടെ മാതാപിതാക്കളും ബന്ധുക്കളും ചലച്ചിത്ര പ്രദര്‍ശനത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അഭിഷേക് കൂട്ടത്തില്‍ കൂടാതെ ഒറ്റയ്ക്ക് നടന്നു.
https://www.youtube.com/watch?v=jMBujfwzhWs