ദളിതര്‍ക്കൊപ്പം ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ബിജെപി എംപിക്ക് നേരെ ആക്രമണം; മേല്‍ജാതിക്കാരാണ് എംപിയേയും ദളിതരേയും ആക്രമിച്ചത്

ഡെറാഡൂണ്‍: ക്ഷേത്രത്തില്‍ ദളിതര്‍ക്കൊപ്പം സന്ദര്‍ശനം നടത്തിയ ബിജെപി എംപിക്ക് നേരെ മേല്‍ജാതിക്കാരുടെ കല്ലേറ്. ബിജെപി എംപി തരുണ്‍ വിജയ് ആണ് ആക്രമണത്തിനിരയായത്. ഉത്തരാഖണ്ഡിലെ ചക്രാതയിലാണ് സംഭവം. തലസ്ഥാന നഗരമായ ഡെറാഡൂണില്‍ നിന്നും 180 കിലോമീറ്റര്‍ അകലെ പുനാ ഗ്രാമത്തിലെ പിന്നോക്കജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച സില്‍ഗുര്‍ ദേവ്ത ക്ഷേത്രത്തില്‍ വെച്ചാണ് മേല്‍ജാതിക്കാര്‍ എംപിയേയും ദളിതരേയും ആക്രമിച്ചത്. കല്ലേറില്‍ പരുക്കേറ്റ എംപിയെ സമീപത്തുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംപിയുടെ കാറും അക്രമികള്‍ തല്ലിതകര്‍ത്തു. സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി ഹരീഷ് റാവത്ത് അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.