തിരുവനന്തപുരം: വാര്‍ത്താലേഖകരെ കാണാനൊരുങ്ങിയ വിഎസ് അച്യുതാനന്ദനെ കാണാന്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ കന്റോണ്‍മെന്റ് ഹൗസിലെത്തി. രാവിലെ 9.30ഓടെയാണ് പിണറായി എത്തിയത്. 15 മിനുറ്റോളം ഇരുവരും കൂടിക്കാഴ്ച്ച നടത്തി. വിഎസിന്റെ വാര്‍ത്താസമ്മേളനം നടക്കാനിരിക്കെയാണ് പിണറായി എത്തിയത്. 11.30 ഓട് കൂടിയാണ് വിഎസിന്റെ വാര്‍ത്ത സമ്മേളനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായിയെ തീരുമാനിച്ച നടപടിക്കെതിരെ വിഎസ് പ്രതികരിക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. മാധ്യമങ്ങളെ കണ്ട ശേഷം രണ്ട് ദിവസത്തിനകം തന്നെ വിഎസ് ആലപ്പുഴയിലേക്ക് മടങ്ങുകയും ചെയ്യും. പിണറായി വിജയന്‍ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ വിഎസിന്റെ പ്രതികരണം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതാണ്. 20 അംഗ മന്ത്രിസഭ ആയിരിക്കും അധികാരമേല്‍ക്കുക.