സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഡല്‍ഹി തകര്‍ത്തു; ഡെയര്‍ഡെവിള്‍സിന് ആറു വിക്കറ്റ് ജയം

റായ്പൂര്‍: ഐപിഎല്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഡല്‍ഹി തകര്‍ത്തു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ആറു വിക്കറ്റിന് വിജയം. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ കരുണ്‍ നായര്‍ എന്ന മലയാളി വിജയതീരമണയിച്ചു. അവസാന പന്തു വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിലായിരുന്നു ഡല്‍ഹിയുടെ ജയം. 59 പന്തില്‍ പുറത്താകാതെ 83 റണ്‍സെടുത്ത കരുണാണ് വിജയശില്പി. സ്‌കോര്‍: ഹൈദരാബാദ് 20 ഓവറില്‍ ഏഴിന് 158, ഡല്‍ഹി 20 ഓവറില്‍ നാലിന് 161. 56 പന്തില്‍ 73 റണ്‍സെടുത്ത ക്യാപറ്റന്‍ ഡേവിഡ് വാര്‍ണറാണ് ഹൈദരാബാദ് നിരയില്‍ തിളങ്ങിയത്.

© 2025 Live Kerala News. All Rights Reserved.