മുഖ്യമന്ത്രിയെ രണ്ടുദിവസത്തിനകം തീരുമാനിക്കും; ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിച്ചത് കോണ്‍ഗ്രസാണെന്നും പിണറായി വിജയന്‍

കണ്ണൂര്‍: കേരള മുഖ്യമന്ത്രിയെ രണ്ടുദിവസത്തിനകം അറിയാമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കൃത്യമായി ഇപ്പോള്‍ പറയാനാകില്ല. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാഹചര്യമൊരുക്കിയത് കോണ്‍ഗ്രസാണ്. അവരുടെ ശക്തി ബിജെപിക്ക് ചോര്‍ത്തിക്കൊടുക്കുകയായിരുന്നു. ബിജെപിക്ക് മാന്യതയുണ്ടാക്കിക്കൊടുത്തതും കോണ്‍ഗ്രസാണെന്നും പിണറായി പറഞ്ഞു.
പിണറായി വിജയന്‍ തന്നെ അടുത്ത മുഖ്യമന്ത്രിയെന്ന ധാരണയോടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും ഇന്നു രാവിലെ കേരളത്തിലെത്തും. വി.എസ്.അച്യുതാനന്ദന് എന്തു പദവി നല്‍കണമെന്നതില്‍ ഇനിയും വ്യക്തതയായിട്ടില്ല.

© 2025 Live Kerala News. All Rights Reserved.