അസമില്‍ ബിജെപി തരംഗം; കോണ്‍ഗ്രസിനെ തകര്‍ത്തു

ഗുവാഹത്തി: കോണ്‍ഗ്രസിനെ തകര്‍ത്ത് അസമില്‍ ബിജെപി തരംഗം. 126 മണ്ഡലങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 75 സീറ്റുകള്‍ പിടിച്ചെടുത്തു. കോണ്‍ഗ്രസിന് 31 സീറ്റേ ലഭിച്ചുള്ളൂ. എഐയുഡിഎഫ് 12 സീറ്റുകള്‍ നേടി. ബിജെപി നേട്ടമുണ്ടാക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്നതായിരുന്നു ഫലം. തുടര്‍ച്ചയായി നാലാം വട്ടവും അധികാരം പിടിച്ചെടുക്കാമെന്ന മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ സ്വപ്‌നമാണ് സര്‍ബനാന്ദ സോനോവാളിന്റെ നേതൃത്വത്തില്‍ ബിജെപി ഉള്‍പ്പെട്ട എന്‍ഡിഎ സഖ്യം തകര്‍ത്തത്. സോനോവാളിനെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്.

© 2025 Live Kerala News. All Rights Reserved.