വിഎസ് പാര്‍ട്ടിക്കൊപ്പം ഉറച്ച് നിന്നത് ഏറെ ഗുണകരം; ജയിച്ചാലും പിസി ജോര്‍ജിനെ വേണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

വൈക്കം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പാര്‍ട്ടിക്കൊപ്പം ഉറച്ച് നിന്നത് ഏറെ ഗുണകരമായെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. പലതും ചെയ്യിക്കാന്‍ മാധ്യമങ്ങളടക്കം ശ്രമിച്ചെങ്കിലും വിഎസ് വിധേയനായില്ല. പൂഞ്ഞാറില്‍ ഇടതുപക്ഷത്തിനായിരിക്കും വിജയം. എന്നാല്‍ പൂഞ്ഞാറില്‍ ജയിച്ചാലും പി.സി.ജോര്‍ജിനെ എല്‍ഡിഎഫിന് വേണ്ട. സ്വതന്ത്രനായി ജയിച്ചാല്‍ സ്വതന്ത്രനായി തുടര്‍ന്നാല്‍ മതി. എതിരെ മല്‍സരിച്ചയാളെ കൂടെക്കൂട്ടില്ല. 100 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. പാലായില്‍ കെ.എം.മാണി പരാജയപ്പെടും. കാലങ്ങളായുള്ള മാണിയുടെ നിലപാടുകള്‍ അദ്ദേഹത്തിന് തിരിച്ചടിയാകും. മുഖ്യമന്ത്രി ആരാകണമെന്ന് തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയോഗം ചേര്‍ന്ന് തീരുമാനിക്കും. ആരുടെയൊക്കെ പേരുകള്‍ വന്നാലും പാര്‍ട്ടിതീരുമാനം അന്തിമമായിരിക്കും. മുന്നണി വിട്ടുപോയവര്‍ക്ക് തിരിച്ചുവരുന്നതില്‍ തടസ്സമില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസ് മല്‍സരിച്ച നാലു സീറ്റുകളിലും അവര്‍ വിജയിക്കുമെന്നാണ് കരുതുന്നത്.

© 2025 Live Kerala News. All Rights Reserved.