പീഡിപ്പിച്ചത് സൈനികന്‍ തന്നെയെന്ന് ഹന്ദ്വാരയിലെ പെണ്‍കുട്ടി; കസ്റ്റഡിയില്‍ പൊലീസുകാര്‍ അസഭ്യം പറയുകയും മുഖത്ത് തുപ്പുകയും ചെയ്തു

ശ്രീനഗര്‍: തന്നെ പീഡിപ്പിച്ചത് സൈനികന്‍ തന്നെയെന്ന് ഹന്ദ്വാരയിലെ പെണ്‍കുട്ടി. കസ്റ്റഡിയില്‍ പൊലീസ് തന്നെ അസഭ്യം പറയുകയും മുഖത്ത് തുപ്പുകയും ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു. സൈനികന്‍ പീഡിപ്പിച്ചത് വലിയ പ്രക്ഷോഭങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അതിന് ശേഷം പെണ്‍കുട്ടി മൊഴി മാറ്റി പറഞ്ഞിരുന്നു. സൈനികനല്ല തന്നെ ഉപദ്രവിച്ചതെന്ന് പെണ്‍കുട്ടിയുടെ പേരിലിറങ്ങിയ വീഡിയോ ദൃശ്യത്തിലും മജിസ്‌ട്രേറ്റിന് മുന്നിലും പറഞ്ഞിരുന്നു.

എന്നാല്‍ തന്നെകൊണ്ട് നിര്‍ബന്ധിച്ചാണ് വീഡിയോ എടുത്തതെന്നും പുറത്തുവിടില്ലെന്ന് ഉറപ്പുനല്‍കിയതായും പെണ്‍കുട്ടി പറയുന്നു. മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ മൊഴിയും പൊലീസ് നിര്‍ബന്ധിച്ച് തയാറാക്കിയതാണെന്നും പെണ്‍കുട്ടി പറഞ്ഞു. തന്നെ അപമാനിച്ചത് പ്രദേശവാസിയായ യുവാവില്‍ സംഭവം ആരോപിക്കാന്‍ പൊലീസ് നിര്‍ബന്ധിക്കുകയായിരുന്നു എന്നുമാണ് പെണ്‍കുട്ടി ഇപ്പോള്‍ പറയുന്നത്. സംഭവത്തിനുശേഷം ആദ്യമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞത്.

© 2025 Live Kerala News. All Rights Reserved.