മോഹന്‍ലാലില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; പൊട്ടിക്കരഞ്ഞ് ജഗദീഷ്; അമ്മ അംഗത്വം സലിംകുമാര്‍ രാജിവച്ചു

തിരുവനന്തപുരം: മോഹന്‍ലാല്‍ പത്തനാപുരത്ത് ഗണേഷ് കുമാറിനെ കാണാന്‍ പോയതില്‍ വേദനയുണ്ടെന്നു പറഞ്ഞ് നടനും സ്ഥാനാര്‍ഥിയുമായ ജഗദീഷ് പൊട്ടിക്കരഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മോഹന്‍ലാലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജഗദീഷിന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ സലിം കുമാര്‍ അമ്മയില്‍ നിന്നു രാജിവച്ചു. കഴിഞ്ഞ ദിവസം വരെ തനിക്ക് വ്യക്തിപരമായി ആശംസയര്‍പ്പിച്ച ആളാണ് മോഹന്‍ലാല്‍. പെട്ടെന്ന് പത്തനാപുരത്ത് എന്താണ് വരാന്‍ കാരണമെന്ന് അറിയില്ല. വോട്ട് അഭ്യര്‍ഥിച്ചില്ല എന്ന് പറയാമെങ്കിലും സുഹൃത്തെന്ന നിലയില്‍ മോഹന്‍ലാലിനോട് കൂടുതല്‍ അടുപ്പം തനിക്കാണ്. ആദ്യം താനാണ് സുഹൃത്തായതെന്നും ജഗദീഷ് പറഞ്ഞു. സുഹൃത്തിനെ കാണാന്‍ മാത്രമാണ് വന്നതെങ്കില്‍ തന്നെയും കാണാന്‍ വരാമായിരുന്നു. ഗണേഷ് കുമാറിന്റെ ബ്ലാക്‌മെയില്‍ ഭയന്നാണ് മോഹന്‍ലാല്‍ വന്നതെന്ന ഗുരുതരമായ ആരോപണവും ജഗദീഷിന്റെ ഭാഗത്ത് നിന്നുണ്ടായി.

© 2025 Live Kerala News. All Rights Reserved.