ഡല്‍ഹി – കൊച്ചി എയര്‍ ഇന്ത്യ വിമാനം ഭോപ്പാലില്‍ അടിയന്തരമായി ഇറക്കി; സാങ്കേതിക തകരാര്‍ മൂലം ; യാത്രക്കാര്‍ സുരക്ഷിതരാണ്

ഭോപ്പാല്‍: ഡല്‍ഹി – കൊച്ചി എയര്‍ ഇന്ത്യ വിമാനം മധ്യപ്രദേശിലെ ഭോപ്പാലില്‍ അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം ഭോപ്പാലില്‍ ഇറക്കേണ്ടി വന്നത്. യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തുകയാണ്. രാവിലെ 8.15 നാണ് വിമാനം ഭോപ്പാലില്‍ ഇറക്കേണ്ടി വന്നത്. രാവിലെ 5.45 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഇത്. ഒമ്പത് മണിക്ക് കൊച്ചിയില്‍ എത്തേണ്ടതായിരുന്നു.

വിമാനത്തിന്റെ കാര്‍ഗോ ഏരിയയില്‍ പുക ഉയരുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് വിമാനം ഭോപ്പാലില്‍ ഇറക്കിയത്. എന്നാല്‍ തുടര്‍ പരിശോധനയില്‍ പ്രശ്‌നങ്ങളൊന്നും കണ്ടില്ല. സംഭവം എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു. എന്നാല്‍ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം.

© 2025 Live Kerala News. All Rights Reserved.