വഹേല്‍ന: മുസാഫര്‍നഗര്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. ജയില്‍ വാര്‍ഡന്‍ ഉള്‍പ്പെടെ രണ്ടു പൊലീസുകാര്‍ക്കും പരിക്കേറ്റിടുണ്ട്ു. മുസാഫര്‍നഗറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് പരിക്കേറ്റവര്‍.അക്രമ സാധ്യത കണക്കിലെടുത്ത് ജയിലില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ജയില്‍പുള്ളികള്‍ നേതൃത്വം നല്‍കുന്ന രണ്ട് വിഭാഗങ്ങള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. ഒരു വിഭാഗത്തിന് നേതൃത്വം നല്‍കുന്നത് ഗയ്യൂരും രണ്ടാമത്തെ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത് ഷഖ്രൂഖുമാണെന്ന് പൊലീസ് പറയുന്നു. ഷേവിങ് സെറ്റ്, ഇരുമ്പ് കമ്പി, വടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.