ഒറ്റ ക്ലിക്ക് മതി ഇനി ദുല്‍ഖര്‍ സല്‍മാനെക്കുറിച്ചറിയാന്‍; വെബ് സൈറ്റ് ഒരുങ്ങുന്നു

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന് സ്വന്തമായി വെബ്‌സൈറ്റ് വരുന്നു്. www.dulquer.com എന്ന അഡ്രസില്‍ ഒരുങ്ങുന്ന വെബ്‌സൈറ്റ് ദുല്‍ഖറിന്റെ പിറന്നാള്‍ ദിനമായ ജൂലൈ 28ന് ലോഞ്ച് ചെയ്യാനാണ് ആലോചിക്കുന്നത്. ഇപ്പോള്‍ സൈറ്റ് ലഭ്യമാണെങ്കിലും പ്രാഥമിക വിവരങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. മോഹന്‍ലാല്‍, ദിലീപ്, മമ്മൂട്ടി തുടങ്ങിയവര്‍ക്കും സ്വന്തമായി വെബ്‌സൈറ്റ് ഉണ്ട്.

സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ് ദുല്‍ഖര്‍ സല്‍മാന്‍. 41.9 ലക്ഷം ഫെയ്‌സ്ബുക്ക് ലൈക്കുകളാണ് താരത്തിനുള്ളത്. മലയാളത്തിലെ പുരുഷ താരങ്ങളില്‍ 40 ലക്ഷത്തിന് മുകളില്‍ ലൈക്കുകള്‍ സ്വന്തമാക്കിയ ഏക താരം ദുല്‍ഖര്‍ ആണ്. 37.2 ലക്ഷം ഫെയ്‌സ്ബുക്ക് ലൈക്കുകളോടുകൂടി മോഹന്‍ലാല്‍ ആണ് രണ്ടാം സ്ഥാനത്ത്. ട്വിറ്ററില്‍ 3.8 ലക്ഷം ഫോളോവേഴ്‌സും ഇസ്റ്റഗ്രാമില്‍ 4.39 ലക്ഷം ഫോളോവേഴ്‌സും ദുല്‍ഖറിനുണ്ട്.

© 2025 Live Kerala News. All Rights Reserved.